ജീർണ്ണിച്ച കെട്ടിടം ഉടനെ പൊളിച്ചു നീക്കണമെന്ന്
Thursday 14 August 2025 12:36 AM IST
വണ്ടൂർ: വർഷങ്ങൾ പഴക്കമുള്ള ടൗണിലെ ഇരുനില കെട്ടിടം ഭീഷണി ഉയർത്തുന്നതായി പരാതി. കെട്ടിടത്തിന്റെ മരം കൊണ്ടുള്ള ഭീം ചിതൽ തിന്ന് നിലം പൊത്താറായ അവസ്ഥയിലാണ്. ടൗണിൽ സി.ഐ.ടി.യു തൊഴിലാളികൾ വിശ്രമിക്കാനായി ഉപയോഗിക്കുന്നത് ഈ കെട്ടിടമാണ്. കെട്ടിടം പൊളിഞ്ഞു വീണാൽ ആളപായത്തിന് സാധ്യതയുള്ളതിനാൽ എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് വണ്ടൂർ ആരോഗ്യ കലാ സാംസ്‌കാരിക സമിതി പഞ്ചായത്തിലും പൊലീസിലും പരാതി നൽകി. ഡോ. റൗഫ് വണ്ടൂർ, ഡോ. മുഹമ്മദ് റഫീഖ്, സി.കെ. അസൈനാർ അഞ്ചച്ചവിടി തുടങ്ങിയവർ നേതൃത്വം നൽകി.