തുണിസഞ്ചി വിതരണം
Thursday 14 August 2025 12:47 AM IST
ഫറോക്ക്: പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാവുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഫറോക്ക് നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ വീടുകളിലും തുണിസഞ്ചി വിതരണം ചെയ്യുന്ന പദ്ധതിയ്ക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ എൻ.സി അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ റീജ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ പി ബൽകീസ്, കെ താഹിറ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി അഷ്‌റഫ് സ്വാഗതവും നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജൻ പി എം നന്ദിയും പറഞ്ഞു. നഗരസഭയിലെ പതിനഞ്ചായിരത്തോളം വീടുകളിൽ തുണിസഞ്ചി വിതരണം ചെയ്യും.