പ്രകൃതിപാഠം ആശയ വിനിമയ സദസ്
Thursday 14 August 2025 12:51 AM IST
വട്ടോളി: ഭൂവിനിയോഗ വകുപ്പും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രകൃതി പാഠം ആശയ വിനിമയ സദസ് കെ.പി കുഞ്ഞഹമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ്, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് നഫീസ, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരൻ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോഹൻദാസ്, എം.പി. കുഞ്ഞിരാമൻ, ബ്ലോക്ക് ബി.ഡി.ഒ മനോജ് കുമാർ എന്നിവർ പങ്കെടുത്തു. ഭൂവിനിയോഗ കമ്മിഷണർ യാസ്മിൻ എൽ റഷീദ് സ്വാഗതം പറഞ്ഞു.