പാരാലീഗൽ വോളന്റിയർ അപേക്ഷ ക്ഷണിച്ചു

Thursday 14 August 2025 12:02 AM IST
പാരാലീഗൽ വോളന്റിയർ

കോഴിക്കോട്: നിയമ സേവന അതോറിറ്റി പാരാലീഗൽ വോളന്റിയറെ നിയമിക്കുന്നു. 18 വയസ് പൂർത്തിയായ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കാലാവധി. സർവീസിലുള്ളവരും വിരമിച്ചവരുമായ അദ്ധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ, അങ്കണവാടി ജീവനക്കാർ, ഡോക്ടർമാർ, അഭിഭാഷകരായി എന്റോൾ ചെയ്യാത്ത നിയമ വിദ്യാർത്ഥികൾ, രാഷ്ട്രീയേതര എൻ.ജി.ഒകൾ, ക്ലബുകൾ, സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ 20ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കോഴിക്കോട് ജില്ല നിയമസേവന അതോറിറ്റി, ജില്ലാ കോടതി കോംപ്ലക്സ്, കോഴിക്കോട്. പിൻ: 673032 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0495 2365048.