സംസ്ഥാന കർഷക ആവാർഡ്: ജില്ലയിൽ 5 പേർക്ക് പുരസ്കാരം
Wednesday 13 August 2025 7:56 PM IST
കൊച്ചി: ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ജൈവകർഷക, മികച്ച യുവ കർഷകൻ തുടങ്ങി 5 എണ്ണം എറണാകുളം ജില്ല കരസ്ഥമാക്കി.
ആലുവ എടത്തല മെഴുക്കാട്ടിൽ റംലത്ത് അൽഹാദ് മികച്ച ജൈവ കർഷകൻ
ഇലഞ്ഞി പെരുമ്പടപ്പ് വെളിയത്ത് മാലിൽ മോനു വർഗീസ് മാമ്മൻ മികച്ച യുവ കർഷകൻ
കാർഷിക മേഖലയിലെ നൂതന ആശയങ്ങൾക്ക് കോതമംഗലം ഗാന്ധിനഗർ പീച്ചനാട്ട് ജോസഫ്
മികച്ച ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിനുള്ള പുരസ്കാരം തട്ടേക്കാട് അഗ്രോ ഫാർമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സാബു വർഗീസ്
മികച്ച കാർഷിക സ്റ്റാർട്ട് അപ്പിനുള്ള പുരസ്കാരം കളമശേരി കിൻഫ്രയിലെ ഫ്യൂസ് ലേജ് ഇന്നോവേഷൻ പ്രൈവറ്റ് ലിമിറ്റഡ്