കോൺഗ്രസ് പ്രതിഷേധിച്ചു
Thursday 14 August 2025 12:03 AM IST
ബേപ്പൂർ : രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാത്തോട്ടം അങ്ങാടിയിൽ നിന്ന് നടുവട്ടത്തേയ്ക്ക് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഡി.ഡി.സി ജന:സെക്രട്ടറി കെ.എ. ഗംഗേഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. വി.പി. ബഷീർ, എൻ. രത്നാകരൻ, എ.എം. അനിൽകുമാർ, കെ.കെ. സുരേഷ്, രാജേഷ് അച്ചാറമ്പത്ത്, ടി.പുരുഷു, മുരളി ബേപ്പൂർ, സുരേഷ് അരിക്കനാട്ട്, കെ.സി.ഡാനിയൽ മലയിൽ ഗീത, പി. രജനി, സി.ട്ടി. ഹാരിസ്, പി.സി. അബ്ദുൾ മജീദ്, എം. ഷെറി ,ആഷിഖ് പിലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.