ഏകദിന ഉപവാസം വഞ്ചിസ്ക്വയറിൽ
Wednesday 13 August 2025 8:06 PM IST
കൊച്ചി: മുല്ലപ്പെരിയാർ ടണൽ സമരസമിതി നാളെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ എറണാകുളം വഞ്ചിസ്ക്വയറിൽ ഉപവാസം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുല്ലപ്പെരിയാറ്റിൽ അണക്കെട്ടിന്റെ അടിത്തട്ടിൽനിന്ന് 50 അടി ഉയരത്തിൽ പുതിയ ടണൽ നിർമ്മിച്ച് ജലനിരപ്പ് താഴ്ത്തുക, മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദ് ചെയ്യുക, പ്രശ്നപരിഹാരത്തിന് പുതിയ ഡാം എന്ന ഉപാധി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വൈപ്പിൻ മാലിപ്പുറത്ത് നടത്തിവരുന്ന റിലേ ഉപവാസത്തിന്റെ തുടർച്ചയാണ് സമരം. പ്രസിഡന്റ് രമേഷ് രവി, വി.എസ്. സ്മിജരാജ്, ഡേവിഡ്, ഷിജിൻ തമ്പി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.