ഇലക്ഷൻ കമ്മിഷന് കത്തയച്ച് പ്രതിഷേധം
Thursday 14 August 2025 12:08 AM IST
കുന്ദമംഗലം: യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെ ഇലക്ഷൻ കമ്മിഷന് കത്തയച്ച് പ്രതിഷേധിച്ചു. കുന്ദമംഗലം പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ് ജില്ല ജന: സെക്രട്ടറി അഡ്വ. കെ. ബിജു പ്രതിഷേധ കത്തയച്ചു ഉദ്ഘാടനം ചെയ്തു. ഷിജു മുപ്രമ്മൽ മുഖ്യപ്രഭാഷണം നടത്തി. അരുൺലാൽ കെ അദ്ധ്യക്ഷത വഹിച്ചു. ബാബു നെല്ലൂളി, സി.വി.സംജിത്ത്, അലിയി ഹാജി, സക്കീർ ഹുസൈൻ കാരന്തൂർ, കോണിക്കൽ സുബ്രമണ്യൻ, സുരേഷ്, സി.പി.രമേശൻ, രജിൻദാസ്, പി.ഷൗക്കത്തലി, ദിനേശ് കാരന്തൂർ, ഷനോജ്, അനിഷ്, രാധാകൃഷ്ണൻ,രജിൻ സമ്പത്ത്, മനിൽലാൽ ജിഷ്ണു, ബവീഷ്, ജിഷ്ണു, കൃഷ്ണജിത്ത്, രിധിൻ എന്നിവർ പ്രസംഗിച്ചു.