സ്വാശ്രയ കോളേജ്: നിയമം നടപ്പാക്കണം
Wednesday 13 August 2025 8:14 PM IST
കൊച്ചി: കേരളത്തിലെ സ്വാശ്രയ കോളേജ് ജീവനക്കാരുടെ ക്ഷേമത്തിനായി 2021ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം നടപ്പിലാക്കാൻ സർവകലാശാലകൾ തയ്യാറാകണമെന്ന് സെൽഫ് ഫിനാൻസ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായ ഡോ.എ. അബ്ദുൾ വഹാബ്, കെ.ആർ. തിരുമേനി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഉന്നത തസ്തികയിലുള്ള അദ്ധ്യാപകർക്ക് മറ്റ് ആനുകൂല്യങ്ങൾ ഒന്നുമില്ലാതെ പ്രതിദിനം ശരാശരി 500രൂപ മുതൽ 600 രൂപ വരെയാണ് ശമ്പളം. പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ പോലുള്ള ആനുകൂല്യങ്ങളും നൽകുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് 16ന് സംസ്ഥാന കൺവെൻഷൻ നടത്തും. മന്ത്രി ഡോ. ആർ. ബിന്ദു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സംഘടന പ്രസിഡന്റ് ഡോ.പി.കെ. ബിജു മുഖ്യപ്രഭാഷണം നടത്തും.