ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം
Wednesday 13 August 2025 8:24 PM IST
കൊച്ചി: സെന്റർ ഫോർ ലൈഫ് സ്‌കിൽസ് ലേണിംഗിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി സൗജന്യ തൊഴിൽ പരിശീലനവും ജോലിയും നൽകുന്ന പദ്ധതി കേരളത്തിൽ വിപുലമാക്കുന്നു. 18-35 പ്രായമുള്ള 1000 പേർക്ക് 2025-26 വർഷത്തിൽ സൗജന്യ പരിശീലനം നൽകും. ശാരീരിക, ചലന, ശ്രവണ, സംസാര വൈകല്യമുള്ളവർ, ഉയരം കുറഞ്ഞവർ , 40 ശതമാനം വരെ ബുദ്ധിപരമായ വൈകല്യമുള്ളവർ, പഠന വൈകല്യമുള്ളവർ എന്നിവർക്കു രജിസ്റ്റർ ചെയ്യാം. താമസം ഭക്ഷണം എന്നിവ സൗജന്യം. പഠനത്തിനു ശേഷം അഭിരുചിക്കനുസരിച്ച് കേരളത്തിലെ വിവിധ കമ്പനികളിൽ ജോലി നൽകും. പഠനം പൂർത്തിയാക്കുന്നവർക്ക് എൻ.എസ് .ഡി. സി യുടെ സർട്ടിഫിക്കറ്റ് നൽകും. വിവരങ്ങൾക്ക്: 7356602396, 9446447986.