കലാ അവതരണം': അപേക്ഷ ക്ഷണിച്ചു

Wednesday 13 August 2025 8:36 PM IST

കളമശേരി: കൃഷിക്കൊപ്പം കളമശേരി പദ്ധതിയിൽ കളമശേരി ചാക്കോളാസ് പവലിയനിൽ 26 മുതൽ നടക്കുന്ന കാർഷികോത്സവനഗറിൽ കൃഷിയുടെ മഹാത്മ്യത്തെയും തനിമയെയും ഉൾക്കൊള്ളുന്ന കലാവതരണങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. 27 മുതൽ സെപ്തംബർ ഒന്ന് വരെ രാവിലെ 10.30 മുതൽ മൂന്ന് വരെയാണ് കലാവതരണം നടത്തുന്നത്. തിരുവാതിരക്കളി, കൈകൊട്ടിക്കളി, ഒപ്പന, മാർഗം കളി, വില്ലടിച്ചാൻ പാട്ട്, കഥാപ്രസംഗം തുടങ്ങിയവ അവതരിപ്പിക്കാം. ഭിന്നശേഷി കലോത്സവം, വ്യായാമ --യോഗ മുറകളുടെ പ്രദർശനം തുടങ്ങിയവയും ഉണ്ടാകും. മികച്ച അവതരണത്തിന് സമ്മാനം നൽകും. കലാവതരണത്തിന് 20ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9446140151 / 92074 69109