ജെഎം ഫിനാൻഷ്യലിന് 454 കോടി രൂപയുടെ  ലാഭം

Thursday 14 August 2025 2:36 AM IST

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ജെഎം ഫിനാൻഷ്യൽ ലിമിറ്റഡിന്റെ നികുതിക്കു ശേഷമുള്ള ലാഭം 454 കോടി രൂപയായി വർദ്ധിച്ചു. മുൻ വർഷം ഇതേ കാലയളവിൽ നേടിയ 171 കോടിയേക്കാൾ 166 ശതമാനം കൂടുതലാണ്.

കമ്പനിയുടെ മൊത്ത വരുമാനം 1,121 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ പാദത്തിൽ വരുമാനം 1,093 കോടി രൂപയായിരുന്നു. മൊത്തം ചിലവുകൾ 529 കോടിയായി കുറഞ്ഞിട്ടുണ്ട്. കമ്പനിയുടെ മൊത്തം ആസ്തി 10,000 കോടി രൂപയായി ഉയർന്നു. ഷെയർ വില 4 ശതമാനം വർദ്ധിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് വായ്പകളും കിട്ടാക്കടങ്ങളും തിരിച്ചു പിടിക്കുന്നതിൽ കമ്പനിയുടെ തന്ത്രങ്ങൾ വിജയം കണ്ടതായി പാദഫലങ്ങൾ പ്രഖ്യാപിക്കവേ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിശാൽ കംപാനി പറഞ്ഞു.