കെ.എഫ്.സി.മാനേജിംഗ് ഡയറക്ടറായി എൻ.എസ്‌.കെ.ഉമേഷ് ചുമതലയേറ്റു

Thursday 14 August 2025 2:46 AM IST

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി മുൻ എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്‌.കെ ഉമേഷ് ഇന്നലെ ചുമതലയേറ്റു. നിലവിൽ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, വയനാട് സബ് കളക്ടർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ എന്നീ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.