വി.എസ് അനുസ്മരണം

Thursday 14 August 2025 12:46 AM IST

പന്തളം: വി.എസ്.അച്യുതാനന്ദൻ അനുസ്മരണം കെ.എസ്.കെ.ടി.യു പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുൻ എം.എൽ.എ കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. വി.കെ.മുരളി അദ്ധ്യക്ഷനായി. ലസിത നായർ, ആർ.ജ്യോതികുമാർ, സി.കെ.രവിശങ്കർ, രാധാ രാമചന്ദ്രൻ, എം.ടി.കുട്ടപ്പൻ, കെ.കെ.സുധാകരൻ, വി.എസ്. ജയശങ്കർ, കെ.ലീല, കെ.മോഹനദാസ്, ജി.സുധ, എം.ആർ.ബിജു, പ്രമോദ് കണ്ണങ്കര എന്നിവർ പ്രസംഗിച്ചു.