വെള്ളാനിക്കരയിൽ കോമൺ ഇൻക്യൂബേഷൻ സെന്റർ

Thursday 14 August 2025 2:47 AM IST

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ക്യാമ്പസിൽ പ്രധാൻമന്ത്രി സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭ രൂപവത്കരണ പദ്ധതി പ്രകാരം ആരംഭിക്കുന്ന കോമൺ ഇൻക്യുബേഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നി‍ർവഹിച്ചു. ഇന്ത്യയിൽ അനുവദിച്ച 20 കോംൺ ഇൻക്യുബേഷൻ സെന്ററിൽ ഒന്ന് കേരളത്തിലാണെന്നത് അഭിമാനകരമാണെന്നും ഇത്തരം സംവിധാനങ്ങൾ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. കെബിപ്പ് സി.ഇ.ഒ എസ്. സൂരജ്, വ്യവസായ വാണിജ്യ വകുപ്പ് ഡയരക്ടറും കെബിപ്പ് എക്‌സിക്യൂട്ടീവ് ഡയരക്ടറുമായ പി.വിഷ്ണുരാജ്, കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. ബി. അശോക് ഐ.എസ് , മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.