മൂവാറ്റുപുഴ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ  ഉദ്ഘാടനം 16 ന്

Thursday 14 August 2025 1:48 AM IST

കോഴിക്കോട്: മൂവാറ്റുപുഴയിൽ മൈജിയുടെ പുതിയ വലിയ ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് സിനിമാതാരം ഭാവന നിർവഹിക്കും. മൂവാറ്റുപുഴ മാർക്കറ്റിന് സമീപം വൺവേ ജംഗ്ഷനിൽ ചെറുകപ്പിള്ളിയിൽ അവന്യൂവിലാണ് പുതിയ ഫ്യൂച്ചർ ഷോറൂം. നിലവിലുള്ള മൈജി ഷോറൂമിന് പുറമെയാണ് മൂവാറ്റുപുഴയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്.

ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവ ഇവിടെ ലഭ്യമാണ്. ഉദ്ഘാടന ഓഫറുകൾക്കൊപ്പം മൈജി ഓണം മാസ് ഓണം ഓഫറിന്റെ ഭാഗമായുള്ള 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. ലക്കി ഡ്രോയിലൂടെ 25 കാർ, 30 സ്‌കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക് ) ഇന്റർനാഷണൽ ട്രിപ്പ് , ഒരു പവന്റെ 30 ഗോൾഡ് കോയിനുകൾ തുടങ്ങിയ സമ്മാനങ്ങളാണ് ഈ ഓണം സീസണിൽ മൈജി ഒരുക്കിയിരിക്കുന്നത്.