വെഡ്ഡിംഗ്, മൈസ് കോൺക്ലേവ് ഇന്ന് മുതൽ

Thursday 14 August 2025 1:49 AM IST

കൊച്ചി: സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്ന പ്രഥമ വെഡിംഗ് ആൻഡ് മൈസ് കോൺക്ലേവ് ഇന്ന് ആരംഭിക്കും. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ ഉദ്ഘാടനത്തിന് ശേഷം ലെ മെറിഡിയനിലാണ് രണ്ട് ദിവസത്തെ കോൺക്ലേവ് നടക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് വ്യവസായ മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, കേന്ദ്ര ടൂറിസം അഡിഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സുമൻ ബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ., കേരള ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ, അഡിഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്. സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുക്കും.

675ലേറെ ബയർ രജിസ്‌ട്രേഷൻ പൂർത്തിയായി. ഇന്ത്യയിൽ നിന്ന് 610ഉം വിദേശത്തുനിന്ന് 65ഉം ബയർമാരാണ് രജിസ്റ്റർ ചെയ്തതെന്ന് സംഘാടകർ അറിയിച്ചു.