പ്രതിഷേധ പ്രകടനം

Thursday 14 August 2025 12:52 AM IST

മല്ലപ്പള്ളി : വോട്ടർ പട്ടിക അട്ടിമറിയിൽ പ്രതിഷേധിച്ച രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി.സക്കറിയ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു പാലാഴി, എ.ഡി ജോൺ, റെജി പണിക്കമുറി, അനിൽ തോമസ്, സാം പട്ടേരി, സുനിൽ നിരവുപുലം, എം.കെ സുബാഷ് കുമാർ, ലിൻസൺ പറോലിക്കൽ, മണിരാജ് പുന്നിലം, ചെറിയാൻ മണ്ണഞ്ചേരി, ഡോ.ബിജു ടി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.