ബസിന് സ്വീകരണം
Thursday 14 August 2025 12:55 AM IST
നെടുങ്ങാടപ്പള്ളി: വായ്പൂര് - നെടുങ്ങാടപ്പള്ളി - ചങ്ങനാശേരി റൂട്ടിൽ 68 വർഷമായി മുടങ്ങാതെ സർവീസ് നടത്തുന്ന ഫൗസിയ ബസിന് നെടുങ്ങാടപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി . ബസ് ഡ്രൈവർ ഗിരീഷ് കുമാറിനെയും കണ്ടക്ടർ സലീമിനെയും നെടുങ്ങാടപ്പള്ളിയിലെ വ്യാപാരിയായ വിജയൻ.ഇ.ജി, മുതിർന്ന ഡ്രൈവർ എം.എം.ജോർജ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. യാത്രക്കാർക്ക് മധുരം വിതരണം ചെയ്തു. കറുകച്ചാൽ, കുന്നന്താനം ഗ്രാമപഞ്ചായത്ത് അംഗങ്ങളും പൗരാവലി അംഗങ്ങളുമായ ഷീല പ്രസാദ്, ഗിരീഷ് കുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു.