ആഗോള ശ്രീനാരായണ പ്രസ്ഥാന സംഗമം ഗോവയിൽ
ന്യൂഡൽഹി: ആഗോള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്‌മയായ യൂണിവേഴ്സൽ കോൺഫഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസിന്റെ(എസ്.എൻ.ജി.സി) 13-ാം വാർഷിക സമ്മേളനം ആഗസ്റ്റ് 15, 16, 17 തിയതികളിൽ ഗോവയിൽ നടക്കും. ശ്രീനാരായണ ഗുരു മിഷൻ സൊസൈറ്റി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഗോവ വൈദ്യുതി മന്ത്രി സുധിൻ ധവലിക്കർ ഉദ്ഘാടനം ചെയ്യും.
എസ്.എൻ.ജി.സി ആഗോള പ്രസിഡന്റ് ജി. രാജേന്ദ്ര ബാബു, ജനറൽ സെക്രട്ടറി ടി.എസ്. ഹരീഷ് കുമാർ, ഉപദേശക ബോർഡ് ചെയർമാൻ എസ്.സുവർണ്ണകുമാർ, ഡോ.എം.ശാർങ്ഗധരൻ, ഗോവ ശ്രീനാരായണ ഗുരു മിഷൻ സൊസൈറ്റി പ്രസിഡന്റ് ശശിധരൻ ഗോപാലൻ, സെക്രട്ടറി എ.എൻ.സത്യദേവൻ, എൻ.ആർ വാസു നായർ, റവ.ഫാദർ ജിനു അബ്രഹാം, വി.കെ.മുഹമ്മദ്, കെ.എൻ.ബാബു, കെ.ആർ.ശശിധരൻ, കെ.ആർ ബാബു, പി.ജി.ബാബു, പി.എൻ.സുദർശനൻ, എസ്. സതീശൻ തുടങ്ങിയവർ സംസാരിക്കും. ശിവഗിരിമഠം മുൻ അഡ്‌മിനിസ്ട്രേറ്റർ ഡോ. എം. ശാർങ്ഗധരന്റെ 'ബിയോണ്ട് സ്‌പരിച്വാലിറ്റി' എന്ന പുസ്‌തകം മന്ത്രി പ്രകാശനം ചെയ്യും.