വൃക്ഷവത്കരണ ക്യാമ്പയിൻ

Thursday 14 August 2025 12:58 AM IST

തിരുവല്ല : ഹരിതകേരളം മിഷൻ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരുതൈ നടാം ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന് നെടുമ്പ്രം പഞ്ചായത്തിൽ തുടക്കമായി. പൊടിയാടി ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ വൈശാഖ്, പ്രധാന അദ്ധ്യാപിക ഷെറി ജോൺസൺ, ഹരിതകേരള മിഷൻ കോർഡിനേറ്റർ രാഹുൽ എന്നിവർ പ്രസംഗിച്ചു. സൗഹൃദം മഹാവൃക്ഷമായി എന്ന ആശയം മുന്നിൽ നിറുത്തി എൽ.പി സ്കൂൾ വിദ്യാർത്ഥികൾ സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വൃക്ഷത്തൈകൾ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിച്ചത്.