സി.പി.ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് കോന്നിയിൽ പതാക ഉയരും

Thursday 14 August 2025 12:11 AM IST

പത്തനംതിട്ട: മലയോര മണ്ണായ കോന്നിയിൽ സി.പി.ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. 24 വർഷങ്ങൾക്ക് ശേഷമാണ് കോന്നിയിൽ ജില്ലാ സമ്മേളനം വീണ്ടും എത്തുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നഗരിയിലേക്കുള്ള കൊടിമരം, പതാക, ബാനർ, ദീപശിഖ ജാഥകൾ ഇന്ന് രാവിലെ നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്ന് പ്രയാണം ആരംഭിക്കും. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കവിയൂർ കോട്ടൂർ കുഞ്ഞുകുഞ്ഞ് സ്മൃതി മണ്ഡപത്തിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.ജി.രതീഷ് കുമാർ, ജാഥ ക്യാപ്ടൻ അഡ്വ.ശരത്ചന്ദ്രകുമാറിന് കൈമാറും. കൊടിമരം എം.വി.വിദ്യാധരന്റെ സ്മൃതി മണ്ഡപത്തിൽ ജാഥ ക്യാപ്ടൻ ടി.മുരുകേഷ് ജില്ല എക്സിക്യുട്ടീവ് അംഗം വി.കെ.പുരുഷോത്തമൻപിള്ളയിൽ നിന്ന് ഏറ്റുവാങ്ങും. ബാനർ എം.സുകുമാരപിള്ള സ്മൃതി മണ്ഡപത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജാഥ ക്യാപ്ടൻ അടൂർ സേതുവിന് കൈമാറും. പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ബാനർ ടി.ആർ.ബിജുവിന്റെ സ്മൃതിമണ്ഡപത്തിൽ ജാഥ ക്യാപ്ടൻ ഡി. സജിക്ക് സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് കൈമാറും. ദീപശിഖ ആർ.രവീന്ദ്രൻ സ്മൃതി മണ്ഡപത്തിൽ ജാഥ ക്യാപ്ടൻ ബിബിൻ ഏബ്രഹാമിന് ജില്ലാ സെക്രട്ടറി സി കെ ശശിധരൻ കൈമാറും. വിവിധ ജാഥകൾ എലിയറക്കൽ സംഗമിച്ച് ചുവപ്പ് വോളണ്ടിയർ മാർച്ചോടെ പൊതുസമ്മേളന നഗരിയായ പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.

മന്ത്രി കെ.രാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. 15ന് രാവിലെ പത്തിന് മേരിമാതാ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 16ന് ഗ്രൂപ്പ് ചർച്ച, പൊതുചർച്ച, മറുപടി, പ്രമേയ അവതരണം, തിരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും. സമ്മേളനത്തിൽ 299 പ്രതിനിധികൾ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി ആർ ഗോപിനാഥൻ, ഡി സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ ജി രതീഷ് കുമാർ എന്നിവരും പങ്കെടുത്തു.

​ജി​ല്ല​യ്ക്ക് ​സ്വ​ന്തം​ ​ സെ​ക്ര​ട്ട​റി​ ​വ​ന്നേ​ക്കും

പ​ത്ത​നം​തി​ട്ട​:​ ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​ജി​ല്ല​ക്കാ​ര​നാ​യ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യി​ല്ലാ​തി​രു​ന്ന​തി​ന്റെ​യും​ ​അം​ഗ​സ​ഖ്യ​ ​കു​റ​ഞ്ഞ​തി​ന്റെ​യും​ ​ക്ഷീ​ണം​ ​മാ​റ്റി​ ​പു​തി​യ​ ​നേ​തൃ​ത്വ​ത്തി​ന് ​കീ​ഴി​ൽ​ ​ച​ടു​ല​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ ​പ​ദ്ധ​തി​ ​സി.​പി.​ഐ​ ​ഈ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​രൂ​പ​പ്പെ​ടു​ത്തും. മ​ണ്ഡ​ലം​ ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യ​പ്പോ​ൾ​ ​റാ​ന്നി​യി​ലും​ ​അ​ടൂ​രി​ലും​ ​ത​ർ​ക്ക​ത്തെ​ ​തു​ട​ർ​ന്ന് ​സെ​ക്ര​ട്ട​റി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നാ​യി​ല്ല.​ ​കോ​ട്ട​യം​ ​ജി​ല്ല​ക്കാ​ര​നാ​യ​ ​സി.​കെ.​ ​ശ​ശി​ധ​ര​നാ​ണ് ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി.​ ​ഇ​ത്ത​വ​ണ​ ​ജി​ല്ല​യി​ൽ​ ​നി​ന്നു​ള്ള​യാ​ൾ​ ​ത​ന്നെ​ ​സെ​ക്ര​ട്ട​റി​യാ​കു​മെ​ന്നാ​ണ് ​സ​മ്മേ​ള​ന​ ​പ​രി​പാ​ടി​ക​ൾ​ ​വി​ശ​ദീ​ക​രി​ച്ച​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​യാ​യി​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞ​ത്.​ ​ ജി​ല്ല​യി​ലെ​ ​പാ​ർ​ട്ടി​ ​അം​ഗ​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​പ​തി​നൊ​ന്നാ​യി​ര​ത്തി​ൽ​ ​നി​ന്ന് ​പ​തി​നാ​യി​ര​മാ​യി​ ​കു​റ​ഞ്ഞെ​ന്ന് ​സി.​കെ.​ശ​ശി​ധ​ര​ൻ​ ​തു​റ​ന്നു​ ​സ​മ്മ​തി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​നം​ ​ജി​ല്ല​യി​ൽ​ ​നി​ർ​ജീ​വ​മ​യി​രു​ന്നു​വെ​ന്ന​ ​ആ​ക്ഷേ​പം​ ​ബ്രാ​ഞ്ച്,​ ​ലോ​ക്ക​ൽ,​ ​മ​ണ്ഡ​ലം​ ​സ​മ്മേ​ള​ന​ങ്ങ​ളി​ൽ​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​ഭ​ര​ണ​പ​ക്ഷ​ത്താ​യ​തി​നാ​ൽ​ ​സ​മ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ​അ​ങ്ങ​നെ​ ​ക​രു​തു​ന്ന​തെ​ന്നാ​ണ് ​നേ​തൃ​ത്വം​ ​ഇ​തി​നു​ ​ന​ൽ​കി​യ​ ​വി​ശ​ദീ​ക​‌​ര​ണം.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​എ.​പി.​ജ​യ​നെ​ 2023​ ​ന​വം​ബ​റി​ൽ​ ​ബ്രാ​ഞ്ച് ​ക​മ്മി​റ്റി​യി​ലേ​ക്ക് ​ത​രം​താ​ഴ്ത്തി​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ജി​ല്ലാ​ ​കൗ​ൺ​സി​ലി​ലും​ ​എ​ക്സി​ക്യൂ​ട്ടീ​വി​ലും​ ​ജ​യ​ൻ​ ​പ​ക്ഷ​ത്തി​ന് ​മേ​ൽ​ക്കൈ​ ​ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ​ ​പു​തി​യ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നാ​യി​ല്ല.​ ​ഇ​തേ​ ​തു​ട​ർ​ന്നാ​ണ് ​കോ​ട്ട​യം​കാ​ര​നാ​യ​ ​ശ​ശി​ധ​ര​നെ​ ​സം​സ്ഥാ​ന​ ​ഘ​ട​‌​കം​ ​ജി​ല്ല​യു​ടെ​ ​ചു​മ​ത​ല​ ​ഏ​ൽ​പ്പി​ച്ച​ത്.