നിപ്പ ബാധിതനായ ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന് 17 ലക്ഷം രൂപ

Thursday 14 August 2025 12:21 AM IST

തിരുവനന്തപുരം:നിപ്പ എൻസെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വർഷത്തോളമായി അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 17 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ.

മംഗലാപുരം മർദ്ദാല സ്വദേശിയായ ടിറ്റോ ജോസഫ് നഴ്സിങ് പഠനം കഴിഞ്ഞ് 2023 ഏപ്രിലിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി എത്തുന്നത്. ആശുപത്രിയിൽ കടുത്ത പനിയുമായി എത്തുകയും ഇവിടെ വച്ച് മരിക്കുകയും ചെയ്ത രോഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോഗബാധ ഉണ്ടായത്.രോഗബാധിതനാകുമ്പോൾ 24വയസ് മാത്രമായിരുന്നു ടിറ്റോയുടെ പ്രായം.