ചങ്ങാതിക്കൊരു തൈ
Thursday 14 August 2025 11:26 PM IST
നെല്ലിമേട്: പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നെല്ലിമേട് ജി.എൽ.പി.എസ്. സ്‌കൂളിൽ 'ചങ്ങാതിക്കൊരു തൈ' പദ്ധതിക്ക് തുടക്കമായി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്‌കൂളിലെ നൂറോളം വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന വൃക്ഷത്തൈകൾ സുഹൃത്തുക്കൾക്ക് സമ്മാനിച്ചു. മുരിങ്ങ, കറിവേപ്പ്, പ്ലാവ്, മാവ്, പുളി, നെല്ലി, ഞാവൽ, സീതപ്പഴം, പപ്പായ, ആര്യവേപ്പ് തുടങ്ങിയ തൈകളാണ് കൈമാറിയത്. പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. പ്രധാനാദ്ധ്യാപിക ഗുണലക്ഷ്മി പങ്കെടുത്തു.