നേത്ര പരിശോധന ക്യാമ്പ് 

Thursday 14 August 2025 11:31 PM IST
പിരായിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ നിന്ന്.

പിരായിരി: പഞ്ചായത്തും പാലക്കാട് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എ.എഫ്.ഷെറീന ബഷീർ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.സഫിയ അദ്ധ്യക്ഷത വഹിച്ചു. തിമിര രോഗം കണ്ടെത്തിയ 18 പേർക്ക് ശസ്ത്രക്രിയക്കായുള്ള നിർദ്ദേശങ്ങൾ നൽകി. പിരായിരി വാരിയംപറമ്പ് അമ്പല ഹാളിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ഹബീബുള്ള, ഐ ഫൗണ്ടേഷൻ പാലക്കാട് ശാഖ പബ്ലിക് റിലേഷൻ ഓഫീസർ സി ശിവൻ എന്നിവർ സംസാരിച്ചു.