റെയിൽവേ ഹെൽത്ത് യൂണിറ്റ്

Thursday 14 August 2025 12:23 AM IST

കൊല്ലം: റെയിൽവേ ഹെൽത്ത് യൂണിറ്റിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. നിലവിലെ കെട്ടിടം പഴക്കം ചെന്നതും സൗകര്യങ്ങളില്ലാത്തതുമായതിനാൽ രോഗികളുടെ സൗകര്യം കണക്കിലെടുത്ത് ഹെൽത്ത് യൂണിറ്റിനായി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോടും ദക്ഷിണ റെയിൽവേ ജനറൽ മാനേജരോടും ആവശ്യപ്പെട്ടിരുന്നു. 2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ ഹെൽത്ത് യൂണിറ്റിന് പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗ് രേഖാമൂലം അറിയിച്ചു. കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിനുള്ള എസ്റ്റിമേറ്റും തുടർ നടപടികളും പുരോഗമിക്കുകയാണെന്നും എം.പിയെ അറിയിച്ചു.