പി.എസ്.സി അറിയിപ്പുകൾ
ഒ.എം.ആർ. പരീക്ഷ
പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 08/2024), ജലസേചന വകുപ്പിൽ ഓവർസിയർ ഗ്രേഡ് 3 (സിവിൽ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 293/2024),കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ട്രേസർ (കാറ്റഗറി നമ്പർ 736/2024) തസ്തികകളുടെ ജൂലായ് 23ൽ നിന്ന് മാറ്റിവച്ച ഒ.എം.ആർ പരീക്ഷ 25ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും. ഉദ്യോഗാർത്ഥികൾ പഴയ തീയതി പ്രകാരമുള്ള അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം. പഴയ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് വീണ്ടും ഡൗൺലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.
പ്രമാണപരിശോധന
കേരള ബാങ്കിൽ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്) ഓഫീസ് അറ്റൻഡന്റ് (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 66/2024) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 19,20 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവയിലെ നിർദ്ദേശങ്ങൾ പ്രകാരം ഹാജരാകണം.