മികച്ച എൻ.എസ്.എസ് യൂണിറ്റ്

Thursday 14 August 2025 12:31 AM IST

ചാത്തന്നൂർ: ചാത്തന്നൂർ ഗവ. വി.എച്ച്.എസ്.എസിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള ജില്ലാ തല അവാർഡ് ലഭിച്ചു. പ്രോഗ്രാം ഓഫീസർ ലിൻസി.എൽ.സ്കറിയയുടെ നേതൃത്വത്തിലായിരുന്നു സാമൂഹ്യ സേവനങ്ങൾ. സ്കൂൾ പി.ടി.എ, എസ്.എം.സി, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ സഹകരണത്തോടെ വയനാടൊരുക്കം, ചികിത്സാ സഹായ പ്രവർത്തനങ്ങൾ, തുണി സഞ്ചി നിർമ്മാണം, നൂറ് പരിസ്ഥിതി പ്രഭാഷണങ്ങൾ, പാലിയേറ്റിവ് കെയർ, മൂന്ന് വർഷം തുടർച്ചയായി രക്തദാന ക്യാമ്പ്, ആയുർവേദ ക്യാമ്പ്, ഭക്ഷ്യമേള, ഐസ്ക്രീം ചലഞ്ച്, ലോഷൻ നിർമ്മാണം, പൊതുസ്ഥല ശുചീകരണം, ഭക്ഷണപ്പൊതി വിതരണം, തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തിയാണ് യൂണിറ്റ് മികന് നേടിയെടുത്തത്.