ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമ അപേക്ഷ 20 വരെ

Thursday 14 August 2025 12:32 AM IST

തിരുവനന്തപുരം:സർക്കാർ,സ്വാശ്രയ സ്ഥാപനങ്ങളിലെ ഫാർമസി,ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് 20 വരെ www.lbscentre.kerala.gov.inൽ അപേക്ഷിക്കാം.ഓൺലൈനായോ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 600 രൂപയും പട്ടിക വിഭാഗത്തിന് 300 രൂപയുമാണ്.ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ 22നകം നടത്തണം.വിവരങ്ങൾക്ക്: 0471-2560361,362,363,364.

എം.​ ​ടെ​ക്ക് ​സ്പോ​ട്ട് ​അ​‌​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​എ.​പി.​ജെ.​അ​ബ്ദു​ൾ​ ​ക​ലാം​ ​ടെ​ക്നോ​ള​ജി​ക്ക​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ഗ​വ.​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജ് ​ബാ​ർ​ട്ട​ൺ​ഹി​ല്ലി​ൽ​ ​എം.​ടെ​ക്ക് ​ട്രാ​ൻ​സി​ലേ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​റിം​ന് ​സ്പോ​ട്ട് ​അ​‌​ഡ്മി​ഷ​ൻ​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ന് ​ന​ട​ത്തു​ന്ന​താ​ണ്.​ഈ​ ​ദ്വി​വ​ത്സ​ര​ ​കോ​ഴ്സി​ൽ​ ​ആ​ദ്യ​ ​വ​ർ​ഷം​ ​ഗ​വ.​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജി​ലും​ ​ര​ണ്ടാം​ ​വ​ർ​ഷം​ ​ഐ.​ഐ.​ടി​ക​ളി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പി​നും​ ​ക്രെ​ഡി​റ്റ് ​ട്രാ​ൻ​സ്ഫ​റി​നും​ ​അ​വ​സ​ര​മു​ണ്ട്.​ ​ഏ​തെ​ങ്കി​ലും​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​ശാ​ഖ​യി​ൽ​ ​നി​ന്ന് ​ബി.​ടെ​ക്ക് ​നേ​ടി​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​താ​ല്പ​ര്യ​മു​ള​ള​വ​ർ​ ​സ​ർ​ട്ടി​ഫി​ക്കേ​റ്റ് ​രേ​ഖ​ക​ളു​മാ​യി​ ​എ​ത്തേ​ണ്ട​താ​ണ്.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:7736136161,​ 9995527866,​ 9995527865

മാ​നേ​ജ്‌​മെ​ന്റ് ​ത​ർ​ക്ക​ത്തിൽ സ്‌​കൂ​ൾ​ ​അ​ട​ച്ചി​ടാ​നാ​വി​ല്ല: മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ഒ​രു​ ​സ്‌​കൂ​ളും​ ​മാ​നേ​ജ്‌​മെ​ന്റ് ​ത​ർ​ക്ക​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​അ​ട​ച്ചി​ടാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​അ​റി​യി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​അ​ദ്ധ്യ​യ​നം​ ​മു​ട​ക്കു​ന്ന​തി​നെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.​ ​കേ​ര​ള​ ​വി​ദ്യാ​ഭ്യാ​സ​ ​ച​ട്ട​ങ്ങ​ൾ​ ​(​കെ.​ഇ.​ആ​ർ​)​ ​അ​നു​സ​രി​ച്ച്,​ ​സ്‌​കൂ​ളു​ക​ൾ​ ​അ​ട​ച്ചി​ടാ​ൻ​ ​മാ​നേ​ജ്‌​മെ​ന്റി​നോ​ ​വ്യ​ക്തി​ക​ൾ​ക്കോ​ ​അ​ധി​കാ​ര​മി​ല്ല.​ ​സ്‌​കൂ​ളു​ക​ൾ​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്.​ ​ഏ​തെ​ങ്കി​ലും​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സ്‌​കൂ​ളു​ക​ൾ​ ​അ​ട​ച്ചി​ടാ​ൻ​ ​തീ​രു​മാ​നി​ച്ചാ​ൽ​ ​അ​ത് ​കു​ട്ടി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​അ​വ​കാ​ശ​ലം​ഘ​ന​മാ​യി​ ​ക​ണ​ക്കാ​ക്കും.​വി​ദ്യാ​ഭ്യാ​സ​ ​അ​വ​കാ​ശ​ ​നി​യ​മ​മ​നു​സ​രി​ച്ച്,​ ​ആ​റ് ​മു​ത​ൽ​ ​പ​തി​നാ​ല് ​വ​യ​സ്സു​ ​വ​രെ​യു​ള്ള​ ​കു​ട്ടി​ക​ൾ​ക്ക് ​സൗ​ജ​ന്യ​വും​ ​നി​ർ​ബ​ന്ധി​ത​വു​മാ​യ​ ​വി​ദ്യാ​ഭ്യാ​സം​ ​ല​ഭി​ക്കേ​ണ്ട​ത് ​സ​ർ​ക്കാ​രി​ന്റെ​ ​ചു​മ​ത​ല​യാ​ണ്.​ ​ഈ​ ​നി​യ​മ​ത്തി​ലെ​ ​അ​ദ്ധ്യാ​യം2,​ ​സെ​ക്ഷ​ൻ​ 3​ ​ഈ​ ​അ​വ​കാ​ശം​ ​ഉ​റ​പ്പാ​ക്കു​ന്നു.​ ​മാ​നേ​ജ്‌​മെ​ന്റ് ​ത​ർ​ക്ക​ങ്ങ​ൾ​ ​കാ​ര​ണം​ ​കു​ട്ടി​ക​ളു​ടെ​ ​പ​ഠ​നം​ ​ത​ട​സ്സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​സ്‌​കൂ​ളു​ക​ൾ​ ​ഏ​റ്റെ​ടു​ത്ത് ​ന​ട​ത്താ​ൻ​ ​സ​ർ​ക്കാ​രി​ന് ​അ​ധി​കാ​ര​മു​ണ്ട്.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ,​ ​കു​ട്ടി​ക​ളു​ടെ​ ​പ​ഠ​നം​ ​മു​ട​ങ്ങാ​തി​രി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നും​ ​പ്രി​ന്റെ​ടു​ത്ത​ ​ഫീ​ ​പെ​യ്‌​മെ​ന്റ് ​സ്ലി​പ്പ് ​ഫെ​ഡ​റ​ൽ​ ​ബാ​ങ്കി​ന്റെ​ ​ഏ​തെ​ങ്കി​ലും​ ​ശാ​ഖ​യി​ൽ​ ​ഹാ​ജ​രാ​ക്കി​ 16​ ​ന​കം​ ​നി​ർ​ദ്ദി​ഷ്ട​ ​ഫീ​സ് ​അ​ട​യ്ക്ക​ണം.​ ​ഓ​ൺ​ലൈ​നാ​യും​ ​ഫീ​സ​ട​യ്ക്കാം.​ഫീ​സ് ​അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ഷ്ട​പ്പെ​ടും.20​ ​ന​കം​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2560361,362,363,364,​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n.