ധനലക്ഷ്മി ഗ്രൂപ്പ് വാർഷികാഘോഷം

Thursday 14 August 2025 12:33 AM IST

കൊല്ലം: ധനലക്ഷ്മി ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷവും നിക്ഷേപക സംഗമവും 24ന്. സംസ്ഥാനത്തെ 14 ജില്ലകളിലും തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും വാർഷികാഘോഷങ്ങൾ നടക്കും. 100 പേർക്ക് കൃത്രിമ കാലുകൾ നൽകും. വയനാട് ചൂരൽമലയിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതിന്റെ താക്കോൽ കൈമാറും. തൃശൂർ നഗരത്തിൽ ദിവസവും 100 പേർക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിക്ക് തുടക്കമിടും. ആറാട്ടുപുഴയിൽ പ്രകൃതി സൗഹൃദ അഗ്രോ ഫാം അന്ന് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ അഡ്വൈസറി ബോർഡ് മെമ്പർ പി.ബിനൻ, ചീഫ് ഫിനാൻസ് ഓഫീസർ പി.വി.സുഭാഷ് കുമാർ, വി.എ.വിനീത്, എസ്.എസ്.വിഷ്ണുപ്രസാദ്, കെ.രഘുകുമാർ എന്നിവർ പങ്കെടുത്തു.