പഠനമുറിക്ക് അപേക്ഷിക്കാം

Thursday 14 August 2025 12:34 AM IST

കൊ​ല്ലം: സർ​ക്കാർ/എ​യ്​ഡ​ഡ്/ടെ​ക്‌​നി​ക്കൽ/സ്‌​പെ​ഷ്യൽ/കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളിൽ അ​ഞ്ച് മു​തൽ 12 വ​രെ ക്ലാ​സു​ക​ളിൽ പഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ദ്യാർത്​ഥി​കൾ​ക്ക് നി​ല​വി​ലു​ള്ള വീ​ടി​നൊ​പ്പം പഠ​ന​മു​റി നിർ​മ്മി​ക്കു​ന്ന​തി​ന് ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം. കു​ടും​ബ വാർ​ഷി​ക വ​രു​മാ​നം ഒ​രുല​ക്ഷം രൂ​പ വ​രെ. നി​ല​വി​ലു​ള്ള വീ​ടു​കൾ 800 സ്​ക്വ​യർ ഫീ​റ്റിൽ കൂ​ട​രു​ത്. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പിൽ നി​ന്നോ മ​റ്റ് ഏ​ജൻ​സി​ക​ളിൽ നി​ന്നോ ഇ​തേ ആ​വ​ശ്യ​ത്തി​ന് ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ത്ത​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​കർ. രണ്ട് ലക്ഷം രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം. നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​ത​ത് ബ്ലോ​ക്ക് / കോർ​പ്പ​റേ​ഷൻ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സു​ക​ളിൽ 30ന് വൈ​കി​ട്ട് അ​ഞ്ചി​ന​കം സ​മർ​പ്പി​ക്ക​ണം. ഫോൺ: 0474​2794996.