പുത്തൂരിൽ 7 പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Thursday 14 August 2025 12:35 AM IST

കൊല്ലം: പുത്തൂരിൽ തെരുവ് നായകളുടെ ആക്രമണത്തിൽ ഏഴുവയസുകാരി ഉൾപ്പടെ ഏഴുപേരെ കടിച്ചു. പഴയ ചിറ ജംഗ്ഷനിൽ ബസ് ഇറങ്ങിയവരെയും ബസ് സ്റ്റോപ്പിൽ കാത്തുനിന്നവരെയുമാണ് നായ കടിച്ചത്. ചെറുമങ്ങാട് ആയിക്കുടി വീട്ടിൽ ഗായന്തിക പ്രജീഷ് (7), കാരിക്കൽ സ്വദേശിനിയും വിദ്യാർത്ഥിയുമായ നേഹ, കരിമ്പിൻപുഴ സ്വദേശിനി ഗീത ഭായ്, തെക്കുംചേരി സ്വദേശിനി സിന്ധു, പഴയചിറ സ്വദേശി അനീഷ്, മൂന്നാംചിറ സ്വദേശിനി , പഴയചിറ സ്വദേശിനി ലക്ഷ്മി എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. ഗായന്തികയുടെ വയറുഭാഗം നായ കടിച്ചുകീറി. ഗുരുതര പരിക്കുകളോടെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിച്ച ശേഷം നായ ഓടി രക്ഷപെട്ടു. പേപ്പട്ടിയാണെന്ന് സംശയിക്കുന്നു. വളർത്ത് മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ടെന്നാണ് വിവരം.