ഫയൽ നീക്കം എന്തായി സാറേ...?

Thursday 14 August 2025 12:38 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും വകുപ്പുതല കാര്യാലയങ്ങളിലും കുമിഞ്ഞുകൂടുന്ന ഫയലുകൾക്ക് ശാപമോക്ഷം നൽകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് ഫയൽ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിച്ചത്. ജൂലായ് ഒന്നിന് പ്രത്യേക യജ്ഞമായി തുടങ്ങിയ അദാലത്ത് തീരാൻ 18 ദിവസം മാത്രം ശേഷിക്കെ. 50 ശതമാനം പുരോഗതി പോലും കൈവരിക്കാനായിട്ടില്ല.

മാത്രമല്ല, വകുപ്പുകളിൽ ഫയൽ നീക്കം ഇഴയുന്ന സ്ഥിതിയാണ്. കൃത്യമായ പ്ളാനിംഗെന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതിയാണ് മുടന്തി നീങ്ങുന്നത്. സെക്രട്ടേറിയറ്റിൽ കെട്ടിക്കിടന്ന 3,04,778 ഫയലുകളിൽ ഇതുവരെ തീർപ്പായത് 96,168. ഡയറക്ടറേറ്റുകളിൽ ആകെയുണ്ടായിരുന്ന 9,05,049 ഫയലുകളിൽ ഇതുവരെ മുക്തികിട്ടിയത് 3,39,611എണ്ണത്തിന്.

വകുപ്പ് അദ്ധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലാണ് ഫയൽ നീക്കത്തിന് അല്പമെങ്കിലും വേഗം കൂടുതൽ. 28 ഓളം വകുപ്പുകളിൽ ആഗസ്റ്റ് 9 വരെ 50 ശതമാനത്തിന് മുകളിലും 16 വകുപ്പുകളിൽ 40നും 50 ശതമാനത്തിനുമിടയിലും തീർപ്പായി. സെക്രട്ടേറിയറ്റ് തലത്തിൽ 50 ശതമാനത്തിന് മേൽ ഫയലുകൾ തീർപ്പായത് ഒമ്പത് വകുപ്പുകളിൽ മാത്രം. സെക്രട്ടേറിയറ്റിലും വകുപ്പ് അദ്ധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലും റെഗുലേറ്ററി അതോറിട്ടികളിലും 2025 മെയ് 31 വരെ കുടിശികയുള്ള ഫയലുകൾ തീർപ്പാക്കുന്നതിന് ആഗസ്റ്റ് 31 വരെയാണ് ഫയൽ അദാലത്ത് നടന്നുവരുന്നത്.

സെക്രട്ടേറിയറ്റ് തലത്തിൽ പൊതുഭരണ വകുപ്പിലാണ് ഈമാസം 10 വരെ ഏറ്റവുമധികം ഫയലുകൾ തീർപ്പായത്. 57.92 ശതമാനം. പ്രവാസികാര്യ വകുപ്പ് (55.96 %), ആസൂത്രണവും സാമ്പത്തിക കാര്യവും വകുപ്പ് (54.89), വിജിലൻസ് വകുപ്പ് (53.71), നിയമവകുപ്പ്(53.54), തീരദേശ കപ്പൽഗതാഗത ഉൾനാടൻ ജലഗതാഗത വകുപ്പ് (52.88), ഗതാഗത വകുപ്പ് (52.29), ജലവിഭവ വകുപ്പ് (52.19), ധനകാര്യ വകുപ്പ് (51.40) എന്നിവരാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുള്ളത്.

വകുപ്പുതല കാര്യാലയങ്ങളിൽ ആഗസ്റ്റ് 9 വരെ 84.18 ശതമാനം ഫയലുകളും തീർപ്പാക്കി. ന്യൂനപക്ഷ ക്ഷേമവകുപ്പാണ് മുന്നിൽ. പൊതുമരാമത്ത് (ഡിസൈൻ- 82.93), ട്രഷറീസ്(80.89), കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി (78.03), വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം(76.62), ഇക്കണോമിക്സ് ആൻഡ് സ്റ്രാറ്റിസ്റ്റിക്സ് (75.65) എന്നിവരും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു.

തീർപ്പാക്കൽ പുരോഗതി

ഫയൽ തീർപ്പാക്കലിന്റെ പുരോഗതി സെക്രട്ടറി/ ചീഫ് സെക്രട്ടറി/ മന്ത്രിതലത്തിൽ വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥതലത്തിലെ പൊതുവായ മേൽനോട്ടച്ചുമതല ചീഫ് സെക്രട്ടറിക്കാണ്. രണ്ടാഴ്ചയിലൊരിക്കൽ ഇതുസംബന്ധിച്ച് വിലയിരുത്തൽ നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറി തലത്തിൽ നടത്തുന്ന പുരോഗതി വിലയിരുത്തൽ മന്ത്രിസഭയുടെ അവലോകനത്തിന് ഓരോ മാസവും സമർപ്പിക്കാനാണ് തീരുമാനിച്ചത്. മന്ത്രിമാരും ഫയൽ അദാലത്തിന്റെ പുരോഗതി രണ്ടാഴ്ചയിലൊരിക്കൽ വിലയിരുത്തുന്നുണ്ട്. അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് മന്ത്രി ഓഫീസുകൾ നേരിട്ട് നിരീക്ഷിച്ച് ഉറപ്പുവരുത്തുന്നുണ്ട്. പക്ഷെ പ്രതീക്ഷിച്ച വേഗത എല്ലായിടത്തും ഇനിയും ഉണ്ടായിട്ടില്ല.

കണക്കുകൾ ഒറ്റനോട്ടത്തിൽ

സെക്രട്ടേറിയറ്റ്

3,04,778

ആകെ ഫയലുകൾ

96,168

തീർപ്പായത്

2,08,610

ശേഷിക്കുന്നത്

ഡയറക്ടറേറ്റുകൾ

9,05,049

ആകെ ഫയലുകൾ

3,39,611

തീർപ്പായത്

5,65,438

ശേഷിക്കുന്നത്

തീർപ്പാക്കൽ മൂന്ന്

തലത്തിൽ

സെക്രട്ടേറിയറ്റ് തലം, വകുപ്പ് മേധാവി തലം, പൊതുജനങ്ങളുമായി സമ്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്ന് തലത്തിലാണ് തീർപ്പാക്കൽ ജോലികൾ . വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് മുൻഗണനാക്രമം നിശ്ചയിച്ചിട്ടുണ്ട്.

ഫ​യ​ലു​ക​ൾ​ ​അ​പൂ​ർ​ണം​:​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം​:​ ​വ​കു​പ്പു​ക​ളി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​ഫ​യ​ലു​ക​ൾ​ ​പ​ല​പ്പോ​ഴും​ ​അ​പൂ​ർ​ണ​മാ​യ​തി​നാ​ൽ​ ​ക​ര​ട് ​മ​ന്ത്രി​സ​ഭാ​ ​കു​റി​പ്പു​ക​ൾ​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​പ​രി​ഗ​ണ​ന​യ്ക്കെ​ത്തി​ക്കാ​ൻ​ ​വൈ​കു​ന്നു​വെ​ന്ന് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​എ.​ജ​യ​തി​ല​ക്.​ ​ഒ​രു​ ​ഫ​യ​ൽ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​വ​യ്ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ചാ​ൽ​ ​എ​ല്ലാ​ ​വി​വ​ര​ങ്ങ​ളും​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​മൂ​ന്ന് ​ദി​വ​സ​ത്തി​ന​കം​ ​ക​ര​ട് ​കു​റി​പ്പ് ​കൈ​മാ​റ​ണ​മെ​ന്ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ഓ​ഫീ​സ് ​മാ​ന്വ​ൽ​ ​പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​മാ​ർ​ക്ക് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​സ​ർ​ക്കു​ല​ർ​ ​ന​ൽ​കി​യ​ത് ​ര​ണ്ട് ​ദി​വ​സം​ ​മു​മ്പ്. കോ​ട​തി​ ​ഉ​ത്ത​ര​വ് ​ബാ​ധ​ക​മാ​യ​ ​വി​ഷ​യ​ങ്ങ​ൾ,​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​ ​അം​ഗീ​കാ​ര​ത്തോ​ടെ​ ​ന​ട​പ്പാ​ക്കേ​ണ്ട​ ​ന​യ​പ​രി​പാ​ടി​ക​ൾ,​ ​നി​യ​മ​ന​ങ്ങ​ൾ,​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്നു​ള്ള​ ​സ​ഹാ​യം​ ​തു​ട​ങ്ങി​യ​വ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഫ​യ​ലു​ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ജാ​ഗ്ര​ത​ ​വേ​ണ​മെ​ന്ന് ​സ​ർ​ക്കു​ല​റി​ൽ​ ​പ​റ​യു​ന്നു.​ ​ധ​നം​ ,​ ​നി​യ​മം​ ​തു​ട​ങ്ങി​യ​ ​ഉ​പ​ദേ​ശ​ക​ ​വ​കു​പ്പു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ഉ​പ​ദേ​ശ​ങ്ങ​ൾ​ ​ഫ​യ​ലു​ക​ളി​ൽ​ ​നി​ർ​ബ്ബ​ന്ധ​മാ​ണെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

വേ​ണം​ ​അ​ക്കൗ​ഡ​ബി​ലി​റ്റി​ ​ഓ​ഡി​റ്റ്:​ ​കെ.​ജ​യ​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​ഓ​രോ​ ​ഫ​യ​ലും​ ​തീ​ർ​പ്പാ​ക്കാ​ൻ​ ​എ​ടു​ക്കു​ന്ന​ ​സ​മ​യ​ത്തെ​ക്കു​റി​ച്ച് ​ആ​രും​ ​അ​ന്വേ​ഷി​ക്കാ​റി​ല്ല.​ ​സ​ത്യ​ത്തി​ൽ​ ​ആ​ദ്യം​ ​അ​ന്വേ​ഷി​ക്കേ​ണ്ട​ത് ​അ​താ​ണ്.​ ​ഫ​യ​ൽ​ ​വൈ​കാ​നു​ള്ള​ ​കാ​ര​ണം​ ​ക​ണ്ട​ത്ത​ണം.​ ​ഫ​യ​ലു​ക​ൾ​ ​തീ​ർ​പ്പാ​ക്കേ​ണ്ട​ ​സ​മ​യം​ ​സം​ബ​ന്ധി​ച്ച് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​മാ​നു​വ​ലി​ൽ​ ​കൃ​ത്യ​മാ​യ​ ​ച​ട്ട​മു​ണ്ട്.​ ​അ​തി​ൽ​ ​കൂ​ടു​ത​ൽ​ ​സ​മ​യ​മെ​ടു​ത്താ​ൽ,​​​ ​എ​ന്തു​കൊ​ണ്ടാ​ണ് ​വൈ​കു​ന്ന​തെ​ന്ന് ​അ​ന്വേ​ഷി​ക്കാ​ൻ​ ​സം​വി​ധാ​നം​ ​വ​ര​ണം.​ ​ഒ​രു​ ​അ​ക്കൗ​ഡ​ബി​ലി​റ്റി​ ​ഓ​ഡി​റ്റി​ലൂ​ടെ​ ​ഇ​ത് ​ക​ണ്ടെ​ത്താ​നാ​കും.​ ​ഫ​യ​ലു​ക​ൾ​ ​വൈ​കി​യാ​ൽ​ ​കാ​ര​ണ​മെ​ന്താ​ണെ​ന്നും​ ​എ​ന്ത് ​ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നും​ ​ഇ​തി​ലൂ​ടെ​ ​അ​റി​യാ​നാ​കും.

ഒ​രാ​ഴ്ച​കൊ​ണ്ട് ​തീ​ർ​പ്പാ​ക്കേ​ണ്ട​ ​ഫ​യ​ൽ​ ​ഒ​രു​ ​വ​ർ​ഷ​മെ​ടു​ത്ത് ​തീ​ർ​പ്പാ​ക്കി​യാ​ലും​ ​യാ​തൊ​രു​ ​പ്ര​ശ്ന​വു​മി​ല്ലെ​ന്ന​ ​സ്ഥി​തി​യാ​ണ് ​നി​ല​വി​ൽ.​ ​ഇ​ത് ​മാ​റ​ണം.​ ​കൃ​ത്യ​മാ​യ​ ​ശി​ക്ഷ​ണ​സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ൽ​ ​ഇ​ത് ​ന​ട​ക്കി​ല്ല.​ ​ഫ​യ​ലു​ക​ളു​ടെ​ ​തീ​ർ​പ്പാ​ക്ക​ൽ​ ​വൈ​കു​ന്ന​തി​ന്റെ​ ​കാ​ര​ണം​ ​ക​ണ്ടെ​ത്തി​ ​പ​രി​ഹ​രി​ക്കാ​ൻ​ ​അ​ക്കൗ​ഡ​ബി​ലി​റ്റി​ ​ഓ​ഡി​റ്റിം​ഗ് ​സ​ഹാ​യി​ക്കും.​ ​എ​ല്ലാ​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ലും​ ​ഇ​ത് ​ന​ട​ത്തി​യാ​ൽ​ ​ഫ​യ​ലു​ക​ൾ​ക്ക് ​വേ​ഗ​ത​വ​യ്ക്കും.

പ്ര​ശ്ന​പ​രി​ഹാ​രം​ ​താ​ഴേ​ത​ട്ടു​മു​തൽ വേ​ണം​:​ ​ബാ​ബു​ ​ജേ​ക്ക​ബ്

തി​രു​വ​ന​ന്ത​പു​രം​:​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ത​ല​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​യോ​ഗ​ങ്ങ​ളി​ൽ​ ​കൃ​ത്യ​മാ​യ​ ​വി​ല​യി​രു​ത്ത​ൽ​ ​ന​ട​ക്ക​ണം.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​കൃ​ത്യ​മാ​യ​ ​അ​വ​ബോ​ധം​ ​ന​ൽ​ക​ണം.​ ​ഉ​ദ്യോ​ഗ​സ്ഥ​ ​ത​ല​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​മെ​ച്ച​പ്പെ​ടു​ത്ത​ണം.​ ​അ​വ​രി​ലൂ​ടെ​ ​മാ​ത്ര​മേ​ ​ഫ​യ​ൽ​ ​നീ​ക്കം​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​സാ​ധി​ക്കൂ.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഫ​യ​ലു​ക​ൾ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ​ലോ​ക്ക​ൽ​ ​ഗ​വ​ൺ​മെ​ന്റ് ​സം​വി​ധാ​ന​ങ്ങ​ളി​ലാ​ണ്.​ ​പ​ഞ്ചാ​യ​ത്തു​ത​ലം​ ​മു​ത​ൽ​ ​ഫ​യ​ൽ​ ​നീ​ക്കം​ ​ആ​രം​ഭി​ക്ക​ണം.​ ​ലോ​ക്ക​ൽ​ ​ഗ​വ​ൺ​മെ​ന്റു​ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ന​ൽ​ക​ണം.​ ​ഇ​ത് ​താ​ഴേ​ത​ട്ടി​ൽ​ ​ത​ന്നെ​ ​പ്ര​ശ്ന​പ​രി​ഹാ​രം​ ​ന​ട​ത്താ​ൻ​ ​സ​ഹാ​യി​ക്കും.​ ​കൃ​ത്യ​മാ​യ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​അ​ദാ​ല​ത്തു​ക​ളും​ ​യോ​ഗ​ങ്ങ​ളും​ ​ന​ട​ത്തി​ ​ഫ​യ​ലു​ക​ൾ​ ​തീ​ർ​പ്പാ​ക്ക​ണം.