കഞ്ചാവുമായി ട്രാൻ. കണ്ടക്ടർ പിടിയിൽ
Thursday 14 August 2025 12:46 AM IST
ആലപ്പുഴ: വാഹനപരിശോധനയ്ക്കിടെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ ഉതൃട്ടാതി വീട്ടിൽ ജിതിൻ കൃഷ്ണയാണ് (സന്ദീപ്, 35) പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 1. 286 കിലോ കഞ്ചാവ് പിടികൂടി. സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ മാവേലിക്കര മൂന്നാംകുറ്റി ആലിൻചുവട് ജംഗ്ഷനിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇയാൾ കുടുങ്ങിയത്. ഒരു മാസത്തോളമായി ജിതിൻ കൃഷ്ണ നിരീക്ഷണത്തിലായിരുന്നു. 2010ലാണ് കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചത്. ഡ്യൂട്ടി സമയത്തടക്കം കഞ്ചാവ് കച്ചവടം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.