ദേശീയ സെമിനാർ
Thursday 14 August 2025 12:48 AM IST
തിരുവനന്തപുരം: കേന്ദ്രത്തിന്റെ അമിതാധികാരങ്ങൾക്കെതിരെ 'സർവകലാശാലകൾ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ദേശീയ സെമിനാർ സംഘടിപ്പിക്കും. ആഗസ്റ്റ് 16 ന് രാവിലെ 9.30ന് കെ.എസ്.ടി.എ ഹാളിൽ ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർഗാന്ധി സെമിനാർ ഉദ്ഘാടനംചെയ്ത് സംസാരിക്കും. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ടി.കെ മീരാഭായ് അദ്ധ്യക്ഷയാകും.
സി.രവീന്ദ്രനാഥ് ഡോ.എൻ.കെ ജയകുമാർ,സി.പത്മനാഭൻ,കെ.എൻ ഗണേഷ്,കാവുമ്പായി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.