സോനയുടെ ആത്മഹത്യ: റമീസി​ന്റെ മാതാപിതാക്കളെ കണ്ടെത്താനായില്ല

Thursday 14 August 2025 12:52 AM IST

കോതമംഗലം: കറുകടത്തെ സോന എൽദോസിന്റെ ആത്മഹത്യയും മതംമാറ്റശ്രമവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ആലുവ പാനായിക്കുളം സ്വദേശി റമീസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ കഴിയാതെ പ്രത്യേക അന്വേഷണ സംഘം. റമീസ് അറസ്റ്റിലായതിന് പിന്നാലെ വീട് പൂട്ടി ഇവർ ഒളിവിൽ പോയി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

റമീസിനു മേൽ ചുമത്തിയ കുറ്റങ്ങൾക്ക് പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങൾ മാതാപിതാക്കൾക്കെതിരെ ചുമത്താൻ ശക്തമായ തെളി​വുകൾ വേണ്ടി​വരും. അവ ശേഖരി​ക്കാനുള്ള ശ്രമങ്ങളി​ലാണ് പൊലീസ് സംഘം.