സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ രജത ജൂബിലി:സംഘാടക സമിതി രൂപീകരിച്ചു
Thursday 14 August 2025 1:01 AM IST
തിരുവനന്തപുരം: ഒക്ടോബർ 25ന് നടക്കാനിരിക്കുന്ന സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയന്റെ രജതജൂബിലി സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. നന്ദാവനം പ്രൊഫസർ എൻ. കൃഷ്ണപിള്ള സ്മാരക ഹാളിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി അഖിൽ എസ്. ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് രജത് എച്ച്.സി.യുടെ അധ്യക്ഷത വഹിച്ചു.ഓഫീസ് വൈസ് പ്രസിഡന്റ് ഹരി കെ.എസ്. സ്വാഗതം പറഞ്ഞു.
സംഘാടക സമിതിയുടെ ചെയർപേഴ്സണായി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി (ഹെഡ് ക്വാർട്ടേഴ്സ്) ജി. ശ്രീകലയെയും, ജനറൽ കൺവീനറായി സബ് ഓഫീസിലെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വൈശാഖ് വി.ജെ.യെയും തിരഞ്ഞെടുത്തു.200 അംഗങ്ങളാണ് സംഘാടകസമിതിയിലുള്ളത്.