ഇനി അബദ്ധം പറ്റില്ല, ഫോൺ കൈയിലുണ്ടോ? നിമിഷനേരം കൊണ്ട് മധുരമുള്ള തണ്ണിമത്തൻ തിരഞ്ഞെടുക്കാം; സിമ്പിൾ ട്രിക്ക്
കുറച്ചുനാൾ മുമ്പ് വരെ എന്തിനും നമ്മൾ ഗൂഗിളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ അടുത്തിടെ ചാറ്റ് ജിപിടിയെയാണ് നമ്മൾ കൂടുതലായി ആശ്രയിക്കുന്നത്. രോഗവിവരങ്ങൾ മുതൽ അടുക്കളയുടെ ആവശ്യത്തിന് വരെ ചാറ്റ് ജിപിടി ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോഴിതാ ചാറ്റ്ജിപിടി ഉപയോഗിച്ച് തണ്ണിമത്തൻ വാങ്ങിയ വീഡിയോയുമായെത്തിയിരിക്കുകയാണ് ഒരു യുവതി. തണ്ണിമത്തൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. മിക്കപ്പോഴും ഫ്രിഡ്ജിൽ ഉണ്ടാകുന്ന ഒരു പഴം കൂടിയാണിത്. എന്നാൽ പലപ്പോഴും തണ്ണിമത്തൻ വാങ്ങുമ്പോൾ നമുക്ക് കൺഫ്യൂഷൻ വരാറുണ്ട്. ഏതായിരിക്കും മധുരം കൂടുതൽ എന്നതായിരിക്കും സംശയം. വാങ്ങി വീട്ടിലെത്തി മുറിച്ചുനോക്കുമ്പോഴായിരിക്കും മധുരമില്ലാത്തതാണെന്ന് മനസിലാകുക. അത്തരത്തിൽ അബദ്ധം പറ്റിയ നിരവധി പേരുണ്ട്. ഇതിന്റെ പരിഹാരം എന്ന രീതിയിലാണ് ഇപ്പോൾ യുവതി ചാറ്റ്ജിപിടിയുമായെത്തിയിരിക്കുന്നത്. കടയിലെത്തിയപ്പോൾ കുറേ തണ്ണിമത്തൻ ഇരിക്കുന്നത് യുവതി കണ്ടും. അതോടെ ഏത് വാങ്ങിക്കണമെന്ന് സംശയം തോന്നി. പിന്നെ ഒട്ടും താമസിച്ചില്ല, യുവതി ഫോൺ എടുത്ത് ഇതിന്റെ ഫോട്ടോയെടുത്തു. ചാറ്റ്ജിപിടിയിൽ ഇട്ടു. എന്നിട്ട് 'ഇതിൽ ഏതാണ് നല്ല തണ്ണിമത്തൻ' എന്ന് യുവതി ചാറ്റ്ജിപിടിയോട് ചോദിച്ചു. ഉടൻ തന്നെ ചാറ്റ്ജിപിടി കൂട്ടത്തിലൊന്ന് മാർക്ക് ചെയ്തു, അതാണ് നല്ലതെന്ന് പറഞ്ഞു. യുവതി ചാറ്റ്ജിപിടിയെ വിശ്വസിച്ച് അത് വാങ്ങുകയും ചെയ്തു. വീട്ടിലെത്തി തണ്ണിമത്തൻ മുറിച്ചപ്പോൾ നല്ല ചുവപ്പുനിറം, കൂടാതെ മധുരവും ഉണ്ട്. ഇതാണ് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.