കംപാഷണേറ്റ് ഭാരത് ഓഫീസ്

Thursday 14 August 2025 4:01 PM IST

കൊച്ചി: ആൽഫ ചാരിറ്റബിൾ ട്രസ്റ്റിന്റെയും മണപ്പുറം ഫൗണ്ടേഷന്റെയും സംരംഭമായ കംപാഷണേറ്റ് ഭാരതിന്റെ ഓഫീസ് മുംബയ് അന്ധേരി ഈസ്റ്റിലെ മണപ്പുറം ഫിനാൻസ് കോർപ്പറേറ്റ് ഓഫീസിൽ തുറന്നു. ആൽഫ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയും മണപ്പുറം ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയുമായ വി.പി. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.എം. നൂറുദീൻ പങ്കെടുത്തു. അഭയകേന്ദ്രങ്ങളും ലിങ്ക് സെന്ററുകളും സ്ഥാപിച്ച് പാലിയേറ്റീവ് പരിചരണം ലഭ്യമാക്കും. ആശുപത്രികൾ കൈയൊഴിയുന്ന രോഗികൾക്ക് സ്വന്തം വീടുകളിൽ പരിചരണം ഉറപ്പാക്കും. ഡോക്ടർ, നഴ്‌സുമാർ, പ്രദേശത്തെ പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകർ എന്നിവർ സംഘത്തിലുണ്ടാകുമെന്ന് ആൽഫ അധികൃതർ പറഞ്ഞു.