18ന് ബസ് പണിമുടക്ക്
Friday 15 August 2025 1:13 AM IST
അങ്കമാലി: കാലടി, അത്താണി, കൊരട്ടി മേഖലകളിലെ സ്വകാര്യ ബസ് തൊഴിലാളികൾ 18ന് സൂചനാ പണിമുടക്ക് നടത്തും. കാലാവധി കഴിഞ്ഞ സേവന വേതന വ്യവസ്ഥകൾ പുതുക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂണിയൻ സമരം നടത്തുന്നത്. അടിയന്തരമായി പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും യൂണിയനുകൾ അറിയിച്ചു.