ബൈക്ക് മോഷണം: പ്രതി പിടിയിൽ
Thursday 14 August 2025 7:03 PM IST
പറവൂർ: നിരവധി മോഷണ കേസിലെ പ്രതി കോട്ടയം കിടങ്ങൂർ തെക്കേമഠം വേണുഗോപാലിനെ (വേണു-52) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പറവൂർ കോടതി പരിസരത്ത് നിന്ന് കഴിഞ്ഞ നാലിന് ചേന്ദമംഗലം സ്വദേശിയുടെ ഇരുചക്ര വാഹനം മോഷണം പോയിരുന്നു. അന്വേഷണത്തിൽ വേണുഗോപാലിനെ നെടുമ്പാശേരി എയർപോർട്ടിന് സമീപത്ത് നിന്ന് പിടികൂടി. മോഷണം ചെയ്ത ഇരുചക്ര വാഹനവും കണ്ടെടുത്തു. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലായി 25ലധികം മോഷണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.