വായിച്ച് വളരുക പദ്ധതിക്ക് തുടക്കം
Thursday 14 August 2025 7:03 PM IST
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് നേതൃത്വത്തിൽ 15 വർഷം പൂർത്തീകരിക്കുന്ന എസ്. പി.സി പദ്ധതിയുടെ ഭാഗമായി 15 വിവിധ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കും. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന "വായിച്ചു വളരുക" പദ്ധതിയുടെ ഭാഗമായി എല്ലാ കേഡറ്റുകളും ലൈബ്രറിയിൽ നിന്ന് പുസ്തകമെടുക്കുകയും അത് വായിച്ചതിനുശേഷം ആസ്വാദനക്കുറിപ്പ് തയ്യാറാക്കണം. ഏറ്റവും നല്ല ആസ്വാദനക്കുറിപ്പിന് സമ്മാനമുണ്ട്. എസ് പി.സി കേഡറ്റുകൾ നിന്ന് ശേഖരിച്ച് പുസ്തകം ലീഡർ മെഹർ നിഹാളിൽ നിന്ന് ഏറ്റുവാങ്ങി സ്കൂൾ ഹെഡ്മിസ്ട്രസ് വി.സ്.ധന്യ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ കബീർ പി.എ,ശ്രീജ ടി.വി എന്നിവർ നേതൃത്വം നൽകി.