അഭിമാൻ പുരസ്കാര വിതരണം
Thursday 14 August 2025 7:14 PM IST
പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായി ഏർപ്പെടുത്തിയ അഭിമാൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച അങ്കണവാടി, പാടശേഖര സമിതി, പൊക്കാളി കർഷകൻ, ക്ഷീരകർഷകൻ, യുവകർഷകൻ, മികച്ച വിദ്യാലയം, മികച്ച വനിതാ സ്വയം സഹായ സംഘം തുടങ്ങിയ 26 മേഖലകളിൽ മികവ് തെളിയിച്ചവർക്ക് പുരസ്കാരങ്ങൾ നൽകി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ അദ്ധ്യക്ഷയായി. കെ.എസ്. സനീഷ്, എം.എസ്. രതീഷ്, രശ്മി അനിൽകുമാർ, വി എസ് സന്തോഷ് , ഗാന അനൂപ്, ബബിതാ ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.