യു.ഡി.എഫ് പ്രതിഷേധം
Friday 15 August 2025 12:55 AM IST
മേപ്പയ്യൂർ: രാഹുൽ ഗാന്ധിയെയും ഇന്ത്യ സഖ്യം എം.പിമാരെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. ഡി.സി.സി സെക്രട്ടറി ഇ അശോകൻ ഉദ്ഘാടനം ചെയ്തു. പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കമ്മന അബ്ദുറഹിമാൻ, കെ.പി രാമചന്ദ്രൻ, ടി.കെ.എ ലത്തീഫ്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, എം.എം അഷറഫ്, കെ.എം.എ അസീസ്, സി.പി നാരായണൻ, ഇല്ലത്ത് അബ്ദുറഹിമാൻ, കെ.പി വേണുഗോപാൽ, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, സി.എം ബാബു, കീപ്പോട്ട് അമ്മത്, ഷബീർ ജന്നത്ത്, സത്യൻ വിളയാട്ടൂർ, കീപ്പോട്ട് പി.മൊയ്തി, ശ്രീനിലയം വിജയൻ, ഷർമിന കോമത്ത്, പ്രസന്നകുമാരി, സറീന ഒളോറ, കെ.എം ശ്യാമള, അഷീദ നടുക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.