വർണക്കൂടാരം ഉദ്ഘാടനം
Friday 15 August 2025 12:57 AM IST
കടലുണ്ടി : പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും എസ് .എസ് .കെയുടെയും സംയുക്ത സംരംഭമായ സ്റ്റാർസ് പദ്ധതിയിലൂടെ കടലുണ്ടി വട്ടപ്പറമ്പ് ഗവ.എൽ.പി സ്കൂളിൽ നിർമ്മിച്ച പ്രീ പ്രൈമറി വർണക്കൂടാരം പദ്ധതി പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ അദ്ധ്യക്ഷത വഹിച്ചു. ഫറോക്ക് ബി.പി.സി പ്രമോദ് മൂടാടി പദ്ധതി വിശദീകരിച്ചു. പ്രധാനാദ്ധ്യാപകൻ ബി.കെ അബ്ദുൾറഹിമാൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി സുഷമ, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ വെള്ളായിക്കോട്ട്, വാർഡ് മെമ്പർ ഷാഹിദ് കടലുണ്ടി, ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ കെ ജീജ തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് നൗഷാദ് വട്ടപ്പറമ്പ് സ്വാഗതവും എ.പി ലിഞ്ചു നന്ദിയും പറഞ്ഞു.