ബി.ജെ.പി പ്രതിഷേധം
Friday 15 August 2025 12:00 AM IST
ബാലുശ്ശേരി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് സി.പി.എമ്മുകാർ ആക്രമിച്ചതിനെതിരെയും തൃശ്ശൂരിലെ പൊലീസ് ഭീകരതയ്ക്കും എതിരെ ബി. ജെ.പി കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ഓഫീസിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം വൈകുണ്ഠത്തിൽ സമാപിച്ചു. റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ്, ജനറൽ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, എൻ.പി രാമദാസ്, കെ. രജനീഷ് ബാബു, നേതാക്കളായ വി.വി. രാജൻ, എം.സി. ശശീന്ദ്രൻ, കെ. ശശീന്ദ്രൻ, ടി.എ. നാരായണൻ, സി.ടി. ജയപ്രകാശ്, ആർ.എം. കുമാരൻ, ഷാൻ കട്ടിപ്പാറ, സജീവ് ജോസഫ്, ബിന്ദു ചാലിൽ, വാസുദേവൻ നമ്പൂതിരി, ടി. ബാല സോമൻ, രാജേന്ദ്രൻ കുളങ്ങര, ഷൈനി ജോഷി തുടങ്ങിയവർ നേതൃത്വം നൽകി.