പലഹാരങ്ങൾ ഒരുക്കി പഠന പ്രവർത്തനം

Friday 15 August 2025 12:03 AM IST
നാടൻ പലഹാര വിഭവങ്ങളുടെ പ്രദർശനം ഒരുക്കി അയ്യപ്പൻ എഴുത്തച്ഛൻ എ യു പിബി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥികൾ.

രാമനാട്ടുകര: അയ്യപ്പൻ എഴുത്തച്ഛൻ എ.യു.പി ബി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി 'പലഹാരപ്പൊതി' എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി നാടൻ പലഹാരങ്ങളുടെ പ്രദർശനം ഒരുക്കി. ഇലയട, കുമ്പിളപ്പം, ഓട്ടട, കൊഴുക്കട്ട, ചക്കയട, മാങ്ങയട, ഉണ്ണിയപ്പം, നെയ്യപ്പം എന്നിങ്ങനെ വിവിധതരം പലഹാരങ്ങളാണ് കുട്ടികളുടെ പ്രദർശനത്തിൽ ഉണ്ടായിരുന്നത്. ജങ്ക് ഫുഡുകളേക്കാൾ എന്തുകൊണ്ടും ഇവയാണ് നമ്മുടെ ആരോഗ്യത്തിന് നല്ലതെന്ന് കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. കുട്ടികളിൽ പലരും ഇതിലെ വിഭവങ്ങൾ ആദ്യമായാണ് കഴിക്കുന്നത്. അപ്പാണ്യം എന്ന പേരിൽ നടത്തിയ നാടൻ പലഹാരപ്രദർശനം കുട്ടികൾക്ക് വേറിട്ട അനുഭവമായി. വിവിധ പലഹാര പാട്ടുകളുടെ കുട്ടികൾ പലഹാരത്തിനൊപ്പം നുണഞ്ഞു.