വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം

Friday 15 August 2025 12:05 AM IST
ബാലുശ്ശേരി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം പ്രശസ്ത കവി വീരാൻകുട്ടി നിർവഹിക്കുന്നു

ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനോദ്ഘാടനം കവി വീരാൻകുട്ടി നിർവഹിച്ചു. ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ അസീസ്. എൻ അദ്ധ്യക്ഷത വഹിച്ചു. 2025-26 വർഷത്തെ പ്രവർത്തന കലണ്ടർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാരംഗം ജില്ലാ നിർവാഹക സമിതി അംഗം രാമകൃഷ്ണൻ മുണ്ടക്കരയ്ക്ക് നൽകി പ്രകാശനം ചെയ്തു. അദ്ധ്യാപക ശില്പശാലയ്ക്ക് ബിജു കാവിൽ നേതൃത്വം നൽകി. ബാലുശ്ശേരി ബി.പി.സി ഷീബ, എച്ച് എം ഫോറം കൺവീനർ നരേന്ദ്ര ബാബു' കെ. കെ, പ്രധാനാദ്ധ്യാപിക ആശ, പി.ടി.എ പ്രസിഡന്റ് ബൈജു പി, പി, മുഹമ്മദ്‌, സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം ഉപജില്ലാ കോ- ഓർഡിനേറ്റർ രാഹുൽ. എം. സ്വാഗതവും അഞ്ജലി. കെ നന്ദിയും പറഞ്ഞു.