ജാമ്യത്തിലിറങ്ങി മോഷണം: പിടിയിൽ

Thursday 14 August 2025 8:12 PM IST

ആലുവ: സ്ഥിരം വാഹന മോഷ്ടാവ് അയ്യമ്പുഴ ചുള്ളി കോളാട്ടു കുടി ബിനോയി (41)യെ വീണ്ടും ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിൽ വാഹനം മോഷ്ടിച്ച കേസിൽ കഴിഞ്ഞ ഏഴിനാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്. എട്ടിന് എറണാകുളത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചു. അതിൽ വന്ന് ചാലക്കലുള്ള മൊബൈൽ ടവറിൽ നിന്ന് ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു. പിറ്റേന്ന് പെരുമ്പാവുരിൽ നിന്ന് രണ്ട് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചു. പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇയാൾ കുടുങ്ങിയത്. 25ൽ ഏറെ മോഷണ കേസുകൾ ബിനോയിയുടെ പേരിലുണ്ട്. ഇൻസ്പെക്ടർ വി.എം. കേഴ്സൺന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.