പൊലീസ് ക്ഷേമ ഫണ്ട്: ശമ്പളത്തിൽ നിന്ന് പിടിക്കാൻ അനുമതി

Friday 15 August 2025 12:00 AM IST

തിരുവനന്തപുരം: പൊലീസുകാരുടെ ക്ഷേമത്തിനുള്ള വിവിധ ഫണ്ടുകളിലേക്കുള്ള തുക ഉൾപ്പെടെ സ്പാർക്ക് വഴി ശമ്പളത്തിൽ നിന്ന് നേരിട്ട് ഇടാക്കാൻ സർക്കാർ അനുമതി. ധനവകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് നേരത്തേ ഒഴിവാക്കിയ നോൺ സ്റ്റാറ്റ്യൂട്ടറി റിക്കവറി സംവിധാനമാണ് പുന:സ്ഥാപിക്കുന്നത്. ക്ഷേമ ഫണ്ടുകൾ, സ്പോർട്സ് റിക്രിയേഷൻ ഫണ്ട്, മെസ്, ക്യാന്റീൻ ഫീസ്, പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പൊലീസ് അസോസിയേഷൻ ക്ഷേമ ഫണ്ടുകൾ എന്നിവയിലേക്കുള്ള വിഹിതമാണ് ശമ്പളത്തിൽ നിന്ന് പിടിക്കുക.

അടിയന്തര ഘട്ടങ്ങളിൽ രാജ്യത്തെവിടെയും ഏതുസമയത്തും ഡ്യൂട്ടിക്ക് നിയോഗിക്കാമെന്നതിനാൽ പൊലീസുകാർക്ക് ഇത്തരം ഫണ്ടുകളിലേക്ക് നേരിട്ട് പണമടയ്ക്കാൻ പ്രയാസമാണെന്നും ക്ഷേമപ്രവ‌ർത്തനങ്ങൾ തടസപ്പെടുന്ന സ്ഥിതിയുണ്ടാവുമെന്നും പൊലീസ് അസോസിയേഷൻ അറിയിച്ചതിനെ തുടർന്നാണിത്.